×

ഭാരത് ജോഡോ യാത്ര, പാറശാലയില്‍ വന്‍ സ്വീകരണം, പദയാത്ര നയിച്ച്‌ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ഈ മാസം ഏഴിനാരംഭിച്ച ‘ഭാരത് ജോഡോ” പദയാത്രയ്ക്ക് കേരളത്തില്‍ വന്‍ സ്വീകരണം.

തിരുവനന്തപുരം പാറശാലയില്‍ നിന്ന് രാവിലെ ഏഴിനാണ് പദയാത്ര ആരംഭിച്ചത്. ശശി തരൂര്‍ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുതിന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പാറശാലയില്‍ അണിനിരന്നിരിന്നു.

കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ഷന നടത്തിയതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. ‘ഒന്നിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാഷ്ട്രം’ എന്ന മുദ്രാവാക്യമാണ് യാത്രയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. മുന്നൂറ് പേരടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയോടൊപ്പം അണിനിരക്കുക. ഉച്ചയ്ക്ക് ശേഷം യാത്ര കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മാറും. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ രീതിയിലെ സ്വീകരണമാണ് രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കിയിരുന്നത്.

19 ദിവസമാണ് പദയാത്ര കേരളത്തിലൂടെ കടന്നുപോകുന്നത്. പദയാത്രയായി 10.30ന് നെയ്യാറ്റിന്‍കര ഊരുട്ടുകാലയില്‍ സ്വാതന്ത്യസമര സേനാനി ജി രാമചന്ദ്രന്റെ വസതിയായ മാധവി മന്ദിരത്തില്‍ (ഡോ.ജി.ആര്‍. പബ്ലിക് സ്കൂള്‍) എത്തും. തുടര്‍ന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദര്‍ശിച്ച്‌ പരമ്ബരാഗത നെയ്തുത്തൊഴിലാളികളുമായി സംവദിക്കും. വൈകിട്ട് നാലിന് അവിടെ നിന്ന് നേമത്ത് എത്തി സമാപനം. വെള്ളായണി കാര്‍ഷിക കോളേജ് അങ്കണത്തിലാണ് രാത്രി വിശ്രമം.

12ന് രാവിലെ 7ന് നേമത്ത് നിന്നാരംഭിച്ച്‌ 10.30ന് പട്ടം സെന്റ്മേരീസ് സ്കൂള്‍ അങ്കണത്തിലെത്തും. വൈകിട്ട് നാലിന് അവിടെ നിന്ന് യാത്ര തുടരും. 7മണിക്ക് കഴക്കൂട്ടം അല്‍സാജ് അങ്കണത്തില്‍ സമാപനം.

Bharat Jodo Yatra: All you need to know about the Congress campaign

13ന് രാവിലെ 7ന് കഴക്കൂട്ടത്ത് നിന്ന് പുറപ്പെട്ട് 10.30ന് മാമത്ത് എത്തും. പൂജാ ഓഡിറ്റോറിയത്തില്‍ വിശ്രമം. വൈകിട്ട് നാലിന് തുടരുന്ന പദയാത്ര രാത്രി 7ന് കല്ലമ്ബലത്ത് സമാപിക്കും.

14ന് രാവിലെ 7ന് ആരംഭിച്ച്‌ പത്ത് മണിക്ക് ജില്ലാ അതിര്‍ത്തിയായ കടമ്ബാട്ടുകോണത്തെത്തും. കൊല്ലം ജില്ലാ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവനന്തപുരം ജില്ലയില്‍ 14 വരെയാണ് പര്യടനം.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. മലപ്പുറം വഴി കര്‍ണാടകത്തിലേക്ക് കടക്കും. 118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പദയാത്ര കാശ്മീരിലെത്തുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top