×

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് ജിതിന്റെ സുഹൃത്തായ വനിത പ്രദേശിക നേതാവിനെ ചോദ്യം ചെയ്യും.

ജിതിന് സ്‌കൂട്ടര്‍ എത്തിച്ച്‌ നല്‍കിയത് സുഹൃത്തായ ഇവരാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇവരെ പ്രതിയാക്കണമോ എന്ന കാര്യം ചോദ്യം ചെയ്യലിന് ശേഷം.

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിനെ ചോദ്യം ചെയ്യും

ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂണ്‍ 30ന് രാത്രി 11.15 ഓടെയാണ് എ.കെ .ജി സെന്ററിന്റെ കവാടത്തില്‍ പടക്കം എറിഞ്ഞത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ 84 ദിവസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top