×

96-ാം വയസില്‍ സ്‌കോ‌ട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം

ണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ചിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി അന്തരിച്ചത്.

96-ാം വയസില്‍ സ്‌കോ‌ട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും മകള്‍ ആന്‍ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70-ാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്.

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പതാക താഴ്ത്തിയപ്പോള്‍ രാജകീയ മന്ദിരമായ വിന്‍ഡ്‌സര്‍ കാസില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ മഴവില്ല് പ്രത്യക്ഷപ്പെട്ടു. ഇത് കാണാനായി നിരവധി ജനങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് തടിച്ചുകൂടിയത്.

1952ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം. ലോകത്തെ അതിസമ്ബന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി. 1926 ഏപ്രില്‍ 21ന് ആല്‍ബര്‍ട്ട് രാജകുമാരന്റെയും എലിസബത്ത് ബോവ്സിന്റെയും മകളായാണ് ജനനം.1947ല്‍ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാള്‍സ്, ആന്‍, ആന്‍ഡ്രൂ,എഡ്വേ‍ര്‍‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 2002ല്‍ രാജഭരണത്തിന്റെ സുവ‍‍ര്‍ണ ജൂബിലിയാഘോഷിച്ചു. 2012ല്‍ ഡയമണ്ട് ജൂബിലി ആഘോഷിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top