×

” ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നങ്ങള്‍ ” ഷാജഹാന്റെ കൊലപാതകം; രണ്ട് പ്രതികള്‍ പിടിയില്‍

പാലക്കാട്: സി പി എം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ച ആളുമാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്.

എഫ് ഐ ആര്‍ അനുസരിച്ച്‌ ഷാജഹാനെ വടിവാള്‍ കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരിയാണ്. പിന്നീട് രണ്ടാം പ്രതിയായ അനീഷും വെട്ടി. മറ്റ് ആറ് പ്രതികള്‍ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാല് സി ഐമാര്‍ അടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാത്രി 9.15ഓടെയാണ് സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ടത്.

അതേസമയം, ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. .  പ്രതികള്‍ ഒരു വര്‍ഷം മുമ്ബ് വരെ സി പി എം പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.’-

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top