×

അര്‍ധരാത്രി സ്കാനിയ ഉള്‍പ്പെടെ നാലുബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത യാനി അറസ്റ്റില്‍.

തൃശൂര്‍: അര്‍ധരാത്രി കെ.എസ്.ആര്‍.ടി.സിയുടെ പുത്തന്‍ സ്കാനിയ ഉള്‍പ്പെടെ നാലുബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തയാള്‍ അറസ്റ്റില്‍.

കുന്നംകുളം കാണിയാമ്ബാല്‍ ചെമ്മണൂര്‍ വീട്ടില്‍ യാനിയാണ് (26) പിടിയിലായത്. തൃശൂര്‍ സിറ്റി പൊലീസ് സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടിനായിരുന്നു ആദ്യത്തെ സംഭവം. തൃശൂര്‍-കുന്നംകുളം റോഡിലൂടെ പുലര്‍ച്ച സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ല് തകര്‍ത്തു. 14ന് പുലര്‍ച്ച ഈ വഴി പോയിരുന്ന പുതിയ സ്കാനിയ ബസിന്‍റെ ചില്ലും കല്ലെറിഞ്ഞ് തകര്‍ത്തു. 18ന് അതുവഴി പോയിരുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകളാണ് തകര്‍ക്കപ്പെട്ടത്.

അര്‍ധരാത്രി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലെറിയുന്ന ആള്‍ അറസ്റ്റില്‍

കല്ലേറ് മനഃപൂര്‍വമുള്ളതാണെന്ന വിലയിരുത്തലില്‍ എത്തിയതോടെ കമീഷണര്‍ രൂപവത്കരിച്ച സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ് ടീം ഏറ്റെടുത്തു. അക്രമമുണ്ടായ പരിസരങ്ങളില്‍ നിരന്തര നിരീക്ഷണം നടത്തിയും സി.സി ടി.വി കാമറദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്.

പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ നാലുകേസാണ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി. അശോക് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. റെമിന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ എ.യു. മനോജ്, സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ് സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ജി. പ്രദീപ്, കെ.ബി. സുനീപ്, സജി ചന്ദ്രന്‍, സിംസണ്‍, പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എസ്. പ്രദീപ്, കെ.എന്‍. സുധീര്‍, അതുല്‍ ശങ്കര്‍, ജിതിന്‍രാജ്, അബി ബിലയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top