×

മോഹന്‍ലാലും ശ്രീനിവാസനും ഒരേ വേദിയില്‍; ഒപ്പം സത്യന്‍ അന്തിക്കാടും

മലയാളികള്‍ക്ക് ഏറെ ഇഷ്‌ടപ്പെട്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍ ജോഡി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേ‌ര്‍ന്ന് പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്.

‘നാടോടിക്കാറ്റി’ലെ ദാസനും വിജയനും പോലെ നിരവധി കഥാപാത്രങ്ങളിലൂടെ രസിപ്പിച്ച ഇവര്‍ ഓഫ് സ്ക്രീനിലും അടുത്ത സുഹൃത്തുക്കളാണ്.

അസുഖബാധിതനായി കുറച്ച്‌ നാള്‍ വേദികളില്‍ നിന്ന് ശ്രീനിവാസന്‍ വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും ശ്രീനിവാസനും ഒരു വേദിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മഴവില്‍ മനോരമയുടെ അവാര്‍ഡ് നിശയിലാണ് ഇരുവരും ഒരുമിച്ചത്

 

. മമ്മൂട്ടി, ടൊവിനോ, ജയസൂര്യ ഉള്‍പ്പടെയുള്ളവര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നു. അവാര്‍ഡ് നിശയുടെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദാസനേയും വിജയനേയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സത്യന്‍ അന്തിക്കാടും വേദിയിലുണ്ടായിരുന്നു. പരിപാടിക്കിടെ ശ്രീനിവാസനെ ചേര്‍ത്ത് പിടിച്ച്‌ മോഹന്‍ലാല്‍ കവിളില്‍ ഉമ്മ വയ്ക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കും സത്യന്‍ അന്തിക്കാട് ഉള്‍പ്പടെയുള്ളവര്‍ക്കും ഇതൊരു മനോഹര കാഴ്‌ചയായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top