×

വോട്ട് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ സ്വന്തം ബജറ്റില്‍ പണം നീക്കി വയ്ക്കണം = നിര്‍മ്മല സീതാ രാമന്‍

ബംഗളൂരു: ധനകാര്യസ്ഥിതി പരിശോധിച്ച്‌ മാത്രം സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മതിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ബജറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് നല്‍കേണ്ടതെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന സൗജന്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

ചില സംസ്ഥാനങ്ങളോ സര്‍ക്കാറുകളോ ജനങ്ങള്‍ക്ക് ചിലത് സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് ചിലപ്പോള്‍ വൈദ്യുതിയാവാം മറ്റെന്തെങ്കിലുമാവാം. അത് ചെയ്യരുതെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍, അതിന് മുമ്ബ് നിങ്ങളുടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി വിലയിരുത്തണം.

 

നിങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച്‌ അധികാരത്തിലെത്തി. ആ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഇടം നിങ്ങളുടെ ബജറ്റിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍മ്മല സീതാരാമാന്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി സൗജന്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും അത് സമ്ബദ്‍വ്യ്വസ്ഥയില്‍ വരുത്തുന്ന സ്വാധീനത്തെ കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണം. അല്ലാതെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങളെ വഴിതിരിച്ച്‌ വിടരുതെന്നും നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു.

എല്ലാവിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസവും ആരോഗ്യസേവനവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം. കുറഞ്ഞ ചെലവില്‍ ആരോഗ്യരക്ഷയെന്നത് പാവപ്പെട്ടവരുടെ അവകാശമാണ്. സ്വാതന്ത്ര്യാനന്തരം മുതല്‍ വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങള്‍ക്ക് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജി.ഡി.പിയുടെ ആറ് ശതമാനം നീക്കിവെച്ചിട്ടു​ണ്ടെന്നും ധനമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top