×

മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് പൊട്ടിച്ച സോണി ജോര്‍ജ്ജ് 19 കേസില്‍ പ്രതി : കോടിയേരി ബാലകൃഷ്ണന്‍

ജൂലൈ 29ന്‌ കാക്കനാട്ട്‌ മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക്‌ പൊലീസ്‌ വലയം ഭേദിച്ച്‌ ചാടിവീണ്‌ മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹം ഇരുന്ന ഭാഗത്തെ ഗ്ലാസ്‌ അടിച്ചുപൊട്ടിക്കാന്‍ തുനിഞ്ഞ ക്രിമിനല്‍ നടപടിയെ ജനാധിപതൃസമരം എന്ന്‌ ആര്‍ക്കാണ്‌ വിശേഷിപ്പിക്കാനാകുക. മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ്‌ ചില്ല് അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ച അക്രമി പോക്സോ അടക്കം ഇരുപതോളം കേസിലെ പ്രതിയാണ്‌.

സോണി ജോര്‍ജ്‌ എന്ന ഇയാളുടെ മേലങ്കി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ് എന്നതാണ്‌. ഇതുപോലെ ഒരു സംഭവം പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ എതിരെ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഭരണനടപടിയും തുടര്‍നടപടിയും എന്താകുമായിരുന്നെന്ന് ഊഹിക്കുക. കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സമരരീതി തികച്ചും ജനാധിപത്യവിരുദ്ധമാണ്‌.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ മൂന്ന്‌ ക്രിമിനലുകളെ കോണ്‍ഗ്രസ്‌- യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഗൂഢാലോചന നടത്തി ‘അക്രമസംഭവം’ സൃഷ്ടിക്കാന്‍ നിയോഗിച്ചതുമുതല്‍ കാക്കനാട്‌ സംഭവംവരെ ഏറ്റവും പ്രാകൃതമായ സമരമുറകളാണ്‌. വിമാനത്തില്‍ കയറിയവര്‍ ഉരിപ്പിടത്തില്‍ ഇരുന്ന്‌ പ്രതിഷേധിക്കുകയായിരുന്നില്ല. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച്‌ പാഞ്ഞുചെല്ലുകയായിരുന്നില്ലേ.

ഉദ്ദേശ്യം സമാധാനപരമായിരുന്നെങ്കില്‍ ആ രീതി അവലംബിക്കില്ലായിരുന്നു. ഇത്തരം അരാജകത്വ സമരമുറകള്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാടിന്‌ യോജിച്ചതല്ല. കരിങ്കൊടി സമരത്തിന്‌ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അര്‍ഥശൂന്യതയാണ്‌ മറ്റൊരു ഘടകം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top