×

അല്‍ അസ്ഹറില്‍ 450 വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍മാരായി – അഡ്വ. കെ എം മിജാസ് ; മൂന്നാം ബിരുദ ദാന ചടങ്ങ് 6 ന് രാജമാണിക്യം ഉദ്ഘാടനം ചെയ്യും

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്
മൂന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് 6ന്

തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാമത് എം .ബി .ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 6ന് നടക്കും.

Al-Azhar Medical College | Facebook
രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ . എം മൂസ അധ്യക്ഷത വഹിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ജി രാജമാണിക്യം ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പോലീസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി , പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. വി.പി ഗംഗാധരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
2014ല്‍ തുടക്കം കുറിച്ച ആദ്യ ബാച്ച് ഉള്‍പ്പടെ 450 വിദ്യാര്‍ഥികളാണ് ഇതോടെ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നത്.

 

Campus - Al-Azhar Group of Institutions Thodupuzha Kerala

വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ട് വിജയകരമായി പിന്നിടുന്ന അല്‍ അസ്ഹര്‍ ഗ്രൂപ്പിന് കീഴില്‍ എല്‍ കെ.ജി മുതല്‍ എം.ബി.ബി.എസ് വരെ 7000 കുട്ടികളാണ് നിലവില്‍ പഠനം നടത്തിവരുന്നത്.
അനാഥരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും അര്‍ഹരായവര്‍ക്ക് ഫീസ് ഇളവും നല്‍കി വരുന്നു.

പത്രസമ്മേളനത്തില്‍ അല്‍ അസ്ഹര്‍ ഗ്രൂപ്പ് എം.ഡി അഡ്വ. കെ എം മിജാസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ഡോ. എ മുഹമ്മദ് അല്‍ത്താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top