×

തട്ടുകടയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി; തട്ടുകടക്കാരന്റെ അമ്മയും ഭാര്യയും മക്കളും മരിച്ച നിലയില്‍

തിരുവനന്തപുരം :കല്ലമ്ബലം ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി .

കല്ലമ്ബലം ചാത്തന്‍പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ 54, ഭാര്യ സന്ധ്യ 46 ,മക്കളായ കണ്ണപ്പന്‍ എന്ന് വിളിക്കുന്ന അഭിജിത്ത് 16, മകള്‍ അമയ 12, മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിയമ്മ 78 എന്നിവരാണ് മരിച്ചത്.

ചാത്തന്‍പാറയില്‍ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടന്‍.തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

തട്ടുകടയ്ക്ക്  അരലക്ഷം രൂപ പിഴ ചുമത്തി; തട്ടുകടക്കാരന്റെ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍  കണ്ടെത്തി

മണിക്കുട്ടനെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും മറ്റുള്ളവരെ മുറികള്‍ക്കുള്ളില്‍ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. നേരം പുലര്‍ന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയല്‍വാസികളാണ് പോലീസിനെ അറിയിക്കുകയുണ്ടായത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top