×

ഓണ ലോട്ടറി 500 രൂപയാക്കും ; ഒന്നാം സമ്മാനം 25 കോടി

തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ നറുക്കെടുപ്പില്‍ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്.

25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. സമ്മാനത്തുക ഉയരുമ്ബോള്‍ ടിക്കറ്റ് വിലയും വര്‍ധിപ്പിക്കും. 500 രൂപയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയര്‍ത്താനാണ് ആലോചന. അന്തിമ അനുമതി ലഭിച്ചാലുടന്‍ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും.

സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്‍പിലാണ്. നിര്‍ദ്ദേശം അംഗീകരിച്ച്‌ ഉത്തരവിറങ്ങിയാല്‍ ഉടന്‍ ടിക്കറ്റുകള്‍ അച്ചടിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top