×

ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം ഒറിജനല്‍, കൃത്രിമം കാട്ടിയിട്ടില്ല;ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍

തൃശൂര്‍: പള്‍സര്‍ സുനിയും ദിലീപുമൊപ്പമുള്ള ചിത്രത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍.

തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം പകര്‍ത്തിയത്. ഇക്കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ പറയുന്നത് അടിസ്ഥാനമില്ലാത്തതാണെന്നും ബിദില്‍പറയുന്നു.

ഈ കേസിലെ സാക്ഷി കൂടിയായിരുന്നു ബിദില്‍. പുഴയ്ക്കല്‍ ടെന്നീസ് ക്ലബ്ബില്‍ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് സെല്‍ഫിയെടുത്തത്. ഈ ചിത്രം താന്‍ എഡിറ്റ് ചെയ്തിട്ടില്ല. അതിന്റെ പുറകില്‍ നില്‍ക്കുന്ന ആള്‍ പള്‍സര്‍ സുനിയാണെന്ന കാര്യം ഇപ്പോഴും അറിയില്ല. ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈംബ്രാഞ്ചിന്‌ നല്‍കിയിരുന്നു.

ഈ ചിത്രം മാര്‍ഫ് ചെയ്യേണ്ട ഒരു ആവശ്യം തനിക്കില്ല. എടുത്ത ഉടനെ തന്നെ താന്‍ ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതായും ബിദില്‍ പറയുന്നു ഫോട്ടോയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയതാണെന്നും ബിദില്‍ പറഞ്ഞു.

ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതെന്നായിരുന്നു മുന്‍ ഡിജിപി ശ്രീലേഖയുടെ ആരോപണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top