×

പത്താം ക്ലാസുകാരിയുടെ തട്ടിക്കൊണ്ടുപോയ കമ്മല്‍ വിറ്റ് ലാവീഷായി; ബസ് ഡ്രൈവര്‍ ജയിലിലായി

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനെ (33) യാണ് റിമാന്‍ഡ് ചെയ്തത്.

രണ്ട് കുട്ടികളുടെ പിതാവായ പ്രതി തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്.

മാതാവിന്റെ ഫോണില്‍ നിന്ന് പെണ്‍കുട്ടി ഷിബിനെ വിളിക്കാറുണ്ടായിരുന്നു. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണില്‍ റെക്കോഡിംഗ് ഓപ്ഷന്‍ ഇട്ടിരുന്നു. കുട്ടിയെ കാണാതായതോടെ ഫോണില്‍ ഏറ്റവും അവസാനം വിളിച്ച നമ്ബറിലേക്ക് മാതാവ് വിളിച്ചു.

 

മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും നാളെ രാവിലെ തിരികെ എത്തിക്കാമെന്നുമായിരുന്നു പ്രതികരണം. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടയത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

 

സുഹൃത്തില്‍ നിന്ന് കടംവാങ്ങിയ 500 രൂപയുമായിട്ടായിരുന്നു പ്രതി പെണ്‍കുട്ടിയേയും കൊണ്ട് നാടുവിട്ടത്. ചെലവിനായി പത്താം ക്ലാസുകാരിയുടെ കമ്മല്‍ 3500 രൂപയ്ക്ക് വിറ്റു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top