×

5 ദിവസം 54 മണിക്കൂര്‍ ; വിപാസന ധ്യാനത്തിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയും ക്ഷമ താനെ വരും ; വിശദീകരിച്ച് രാഹുല്‍ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ”12 അ​ടി നീ​ള​വും വീ​തി​യു​മു​ള്ള മു​റി. ഒ​രു ക​മ്ബ്യൂ​ട്ട​റി​ന് മു​ന്നി​ലാ​യി മൂ​ന്ന് ഇ.​ഡി ഓ​ഫി​സ​ര്‍​മാ​ര്‍.

അ​വ​രു​ടെ തു​ട​ര്‍​ച്ച​യാ​യ ചോ​ദ്യ​ങ്ങ​ള്‍. ഇ​ട​ക്കി​ടെ അ​വ​ര്‍ എ​ഴു​ന്നേ​റ്റ് പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. മു​തി​ര്‍​ന്ന ഓ​ഫി​സ​ര്‍​മാ​രു​മാ​യി കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി​രി​ക്ക​ണം. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ദി​വ​സം 12 മ​ണി​ക്കൂ​റാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ല്‍.

എ​ഴു​ന്നേ​റ്റു​പോ​കാ​തെ തു​ട​ര്‍​ച്ച​യാ​യി ക​സേ​ര​യി​ല്‍ ത​ന്നെ ഇ​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​മ്ബോ​ള്‍ ഇ.​ഡി ഓ​ഫി​സ​ര്‍​മാ​ര്‍ ചോ​ദി​ച്ചു: ഞ​ങ്ങ​ള്‍ മ​ടു​ത്തു. നി​ങ്ങ​ള്‍ മ​ടു​ത്തി​ട്ടി​ല്ല​ല്ലോ. അ​തെ​ന്താ​ണ് കാ​ര്യം? ”-അ​ഞ്ചു ദി​വ​സ​ത്തി​നി​ട​യി​ല്‍ 54 മ​ണി​ക്കൂ​ര്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത രീ​തി​യെ​ക്കു​റി​ച്ച്‌ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ട് വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. വി​പാ​സ​ന ധ്യാ​നം ന​ട​ത്താ​റു​ള്ള​തു​കൊ​ണ്ട് ഏ​ഴോ എ​ട്ടോ മ​ണി​ക്കൂ​ര്‍ ഒ​റ്റ​യി​രു​പ്പ് ഇ​രി​ക്കേ​ണ്ടി വ​ന്നാ​ലും ത​നി​ക്ക് പ്ര​ശ്ന​മ​ല്ലെ​ന്ന് അ​വ​രോ​ട് പ​റ​ഞ്ഞു. അ​പ്പോ​ള്‍ വി​പാ​സ​ന ധ്യാ​ന​ത്തെ​ക്കു​റി​ച്ചാ​യി ചോ​ദ്യം. ക്ഷ​മാ​പൂ​ര്‍​വം ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യും, അ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ക​ട​ലാ​സു​ക​ള്‍ വാ​യി​ച്ച്‌ ഒ​പ്പി​ടു​ക​യും ചെ​യ്തു. അ​തി​നി​ട​യി​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍ ചോ​ദി​ച്ചു. ഇ​ത്ര​ത്തോ​ളം ക്ഷ​മ എ​ങ്ങ​നെ കി​ട്ടി? ഞാ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു:

2004 മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക്ഷ​മ താ​നേ വ​രും. ആ ​പ​റ​ഞ്ഞ​തി​ന്റെ അ​ര്‍​ഥം കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് മ​ന​സ്സി​ലാ​കാ​തി​രി​ക്കി​ല്ലെ​ന്ന് എ.​ഐ.​സി.​സി വ​ള​പ്പി​ലെ വേ​ദി​യി​ലു​ള്ള നേ​താ​ക്ക​ളെ നോ​ക്കി മു​ന്നി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രോ​ട് രാ​ഹു​ല്‍ പ​റ​ഞ്ഞു. ക്ഷ​മ താ​നേ വ​രും. സ​ചി​ന്‍ പൈ​ല​റ്റ് ഇ​വി​ടെ ഇ​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന​റി​യാം. അ​തു​പോ​ലെ മ​റ്റു​ള്ള​വ​രു​മു​ണ്ട്. അ​വ​ര്‍​ക്കെ​ല്ലാം അ​റി​യാം. എ​ന്നാ​ല്‍ ‘അ​പ്പു​റ​ത്ത്’ അ​ങ്ങ​നെ​യ​ല്ല. കൈ ​കൂ​പ്പി നി​ന്നാ​ല്‍ കാ​ത്തു​നി​ല്‍​പു വേ​ണ്ട, കാ​ര്യം ന​ട​ക്കും. ”ഇ.​ഡി ഓ​ഫി​സി​ല്‍ താ​ന്‍ ഒ​റ്റ​ക്ക​ല്ലാ​യി​രു​ന്നു. മ​റ്റാ​രെ​യും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍, കോ​ണ്‍​ഗ്ര​സി​ന്റെ എ​ല്ലാ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. സ​ര്‍​ക്കാ​റി​ന്റെ വ​ഴി​വി​ട്ട രീ​തി​ക​ള്‍ നി​ര്‍​ഭ​യം എ​തി​ര്‍​ക്കു​ന്ന എ​ല്ലാ​വ​രും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ആ ​വി​ചാ​ര​ത്തോ​ടെ​യാ​ണ് ​ചോ​ദ്യം ചെ​യ്യ​ല്‍ നേ​രി​ട്ട​ത്” -രാ​ഹു​ല്‍ പ​റ​ഞ്ഞു.

ഇ.​ഡി ഒ​ന്നും ​ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. അ​ത് ചോ​ദ്യം ചെ​യ്ത​വ​ര്‍​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. ആ​രെ​യും ഭ​യ​ക്കു​ന്നി​ല്ല. ത​ന്നെ ചോ​ദ്യം ചെ​യ്ത​തൊ​ക്കെ ചെ​റി​യ വി​ഷ​യ​മാ​ണ്. വ​ലി​യ വി​ഷ​യം, മോ​ദി​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തോ​ടു ചെ​യ്യു​ന്ന അ​നീ​തി​ക​ളാ​ണ്.

ചെ​റു വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ത്തു​ക​ള​ഞ്ഞു. ആ​ര്‍​ക്കും തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ പോ​കു​ന്നി​ല്ല. ര​ണ്ടു മൂ​ന്നു കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്കു​വേ​ണ്ടി മോ​ദി രാ​ജ്യം ഭ​രി​ക്കു​ന്നു. കാ​ര്‍​ഷി​ക നി​യ​മം കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍, അ​ത് പി​ന്‍​വ​ലി​ക്കേ​ണ്ടി വ​രു​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞു. അ​തു​ത​ന്നെ സം​ഭ​വി​ച്ചു. അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.അ​ഞ്ചു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ല്‍ നേ​രി​ട്ട രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി എ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ക യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​ശോ​ക് ഗെ​ഹ് ലോ​ട്ട്, ഭൂ​പേ​ഷ് ബാ​ഘേ​ല്‍ എ​ന്നി​വ​രും പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​​ഗെ, അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, പി. ​ചി​ദം​ബ​രം, കെ.​സി. വേ​ണു​ഗോ​പാ​ല്‍, സ​ചി​ന്‍ പൈ​ല​റ്റ്, അ​ജ​യ് മാ​ക്ക​ന്‍ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്ക് എ​ത്തി​യ നേ​താ​ക്ക​ളെ പി​ന്നീ​ട് രാ​ഹു​ല്‍ സം​ഘ​ങ്ങ​ളാ​യി ക​ണ്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top