×

” വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ ” വീണയ്ക്ക് ആശംസയുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനു വീണയ്ക്കും ഇന്ന് രണ്ടാം വിവാഹവാര്‍ഷികം. മുഖ്യമന്ത്രി പിണറായി വിജയനും മകളായ വീണയ്ക്കുമെതിരേ സ്വര്‍ണക്കടത്ത് സംഭവത്തില്‍ ആരോപണമുയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ അതൊക്കെ അസംബന്ധ പ്രചരണങ്ങളാണെന്ന് സൂചിപ്പിച്ച്‌ വിവാഹവാര്‍ഷിക ആശംസയുമായാണ്‌ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച്‌ തിന്നുമ്ബോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്ന അടിക്കുറിപ്പോടെ വീണയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിയാസിന്റെ പോസ്റ്റ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top