×

ഉമയുടെ വിജയം തമ്പാന്‍ നായര്‍ക്കൊപ്പം ലിസിയും കുടുംബവും ആഘോഷിച്ചു

കാസര്‍കോട്: ഉമാ തോമസിന്റെ വിജയത്തില്‍ യു.ഡി.എഫിനെ ആവേശത്തിലാഴ്ത്തിയപ്പോള്‍ അതിലും ആവേശത്തിലായിരുന്നു കാഞ്ഞങ്ങാട്ടെ ഒരു കുടുംബം.

തൃക്കാക്കര ജയത്തില്‍ ആഘോഷത്തേരിലേറി മരുമകളുടെ വീടും

 

ഉമാ തോമസിന്റെ മകന്‍ വിഷ്ണുവിന്റെ ഭാര്യയായ ഡോക്ടര്‍ ബിന്ദുവിന്റെ കിഴക്കുംകരയിലുള്ള വീട്ടിലാണ് ആവേശം അല തല്ലിയത്.

വോട്ടെണ്ണലിന്റെ ആദ്യനിമിഷം മുതല്‍ ടെലിവിഷന് മുന്നിലിരുന്ന് കുടുംബം ആവേശത്തില്‍ പങ്കുചേരുകയായിരുന്നു. ബളാല്‍ സ്വദേശിയും പ്രവാസിയുമായ എ.തമ്ബാന്‍ നായരുടെ മകളാണ് ഡോക്ടര്‍ ബിന്ദു. രാവിലെ മുതല്‍ തന്നെ തമ്ബാന്‍ നായരുടെ ഫോണിലേക്ക് നിര്‍ത്താതെയുള്ള വിളികളായിരുന്നു.

 

പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പ്രതിനിധികളും ബന്ധുക്കളുമായിരുന്നു കൂടുതലും. തമ്ബാന്‍ നായര്‍ക്കൊപ്പം ഭാര്യ ലിസി തമ്ബാന്‍, മക്കള്‍ വൈകാശി, വരലക്ഷ്മി എന്നിവരും ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top