×

” തനിക്ക് രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു തരം അജണ്ടകളില്ലെ – സ്വപ്‌ന സുരേഷ്. വിവാദങ്ങളില്‍ പ്രതികരിച്ച്‌ സ്വപ്‌ന സുരേഷ്

തനിക്ക് രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു തരം അജണ്ടകളില്ലെന്നും ആര് മുഖ്യമന്ത്രിയായാലും തന്റെ വീട്ടിലേക്കല്ല വരുമാനം കൊണ്ടുവരുന്നതെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.

താന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരെന്നൊ അവരുടെ കുടുംബത്തെക്കുറിച്ചോ താന്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഒരു രാഷ്ട്രീയ അജണ്ടയുമില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊഴി കൊടുത്ത തനിക്ക് ഭീഷണിയുണ്ടെന്നും നിരന്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ച്‌ കൊണ്ടേ ഇരിക്കുകയാണെന്നും തന്റെ 164 മൊഴി ആരും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കരുതെന്നും സ്വപ്‌ന പറഞ്ഞു. പി സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

സോളാര്‍ കേസ് പ്രതി സരിതയെയും അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. താനും സരിതയും ഒരേ ജയിലിലുണ്ടായിരുന്നുവെന്നും ഒരു ഹായ് പോലും അവരോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ താന്‍ ഇറങ്ങിയ ശേഷം തന്നെ സഹായിക്കാമെന്ന് പറഞ്ഞ് സരിത വിളിച്ച്‌ അമ്മയെ നിരന്തരം ശല്യപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞു.

കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്ന് സ്ഥിരമായി ബിരിയാണി ചെമ്ബുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി എത്താറുണ്ടെന്നാണ് സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ ജവഹര്‍ നഗറിലുള്ള കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്നാണ് പല തവണ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്ബുകളെത്തിയത്.

എന്നാല്‍, ബിരിയാണി ചെമ്ബിനകത്ത് എന്താണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതിനു പകരം കൂടുതല്‍ ദുരൂഹതയ്ക്ക് വകനല്‍കുന്ന തരത്തിലുള്ള സൂചന നല്‍കുകയാണ് സ്വപ്‌ന ചെയ്തിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top