×

മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകു – സ്വപ്ന സുരേഷ്

പാലക്കാട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു.

പാലക്കാട് എച്ച്‌ആര്‍ഡിഎസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. യാത്രാവിലക്ക് മാറ്റാന്‍ സഹായിക്കാമെന്ന് ഷാജ് കിരണ്‍ സ്വപ്നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. എഡിജിപി വിളിച്ചിരുന്നതായും ഷാജ് പറയുന്നുണ്ട്.

വിലപേശലടക്കം നടത്തി. മണിക്കൂറുകളുടെ മാനസിക പീഡനമാണ് നടന്നത്. ജീവന് ഭീഷണി ഉള്ളതുകൊണ്ടാണ് 164 കൊടുത്തത്. അല്ലാതെ മറ്റാരുടെയും സമ്മര്‍ദ്ദമല്ല. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താല്‍പര്യമില്ലായിരുന്നു. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി. വാടകഗര്‍ഭധാരണത്തിന് തയ്യാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജിനും ഭാര്യയ്ക്കും വര്‍ഷങ്ങളായി കുട്ടികളില്ലായിരുന്നു.ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയതുകൊണ്ടായിരുന്നു ഇത്.

കോടതിയില്‍ കൊടുക്കുന്ന രഹസ്യമൊഴി കാണണമെന്ന് ഷാജ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ വച്ചാണ് കണ്ടുമുട്ടിയത്. അത് കേട്ടപ്പോള്‍ കളിച്ചത് ആരോടാണെന്ന് അറിയാമോ?.അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജന്‍ പറഞ്ഞു. ഇത് കേട്ടതിന്റെ അടിസ്ഥാനത്തില്‍ സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജന്‍ പറഞ്ഞു. ഷാജന്‍ പറഞ്ഞ പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചപ്പോഴാണ് താന്‍ ഷാജനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. താന്‍ എച്ച്‌ആര്‍ഡിഎസിനെ തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം തേടാനായിരുന്നു. ഈ ശബ്ദരേഖയില്‍ താന്‍ സരിത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു

ഷാജ് കിരണിനെ തനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയമുണ്ടായിരുന്നു. എം. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന പറഞ്ഞു.അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷം ഷാജ് കിരണ്‍ വീണ്ടും തന്റെ അടുത്തെത്തി സൗഹൃദം പുതുക്കിയെന്നും സ്വപ്ന പറഞ്ഞു.

താനും ഷാജ് കിരണും തമ്മില്‍ 60 ദിവസത്തെ പരിചയം മാത്രമല്ല ഉള്ളതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. രഹസ്യമൊഴിക്ക് ശേഷം കാണണമെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ താന്‍ പാലക്കാട്ടേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കൊണ്ട് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.

ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നല്‍കിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയല്‍ എസ്റ്റേറ്റ് ബിസിസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്‌ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.

സ്വപ്ന സുരേഷിന്റെ വാക്കുകള്‍:

ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top