×

ഗുജറാത്തിനേക്കാള്‍ സേഫ് ആസാം ; ശിവസേനക്കാരെ സംരക്ഷിക്കുന്നത് ഹിമന്ത് ബിശ്വാസ് ശര്‍മ്മ

ബിജെപി ക്രൈസിസ് മാനേജറായി ഹിമന്ത ബിശ്വ ശര്‍മയെയാണ് കളത്തില്‍ ഇറക്കിയത്. അസം മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. അസമില്‍ കോണ്‍ഗ്രസിനെ ആകെ തരിപ്പണമാക്കിയത് ഹിമന്തയാണ്. ശിവസേനയുടെ വിമത എംഎല്‍എമാരെല്ലാം അസമിലേക്ക് മാറിയത് ഹിമന്തയുടെ ഉറപ്പിലാണ്.

 

കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി മഹാരാഷ്ട്രയില്‍ നിന്ന് പോകുമോ എന്ന് ഭയം മഹാവികാസ് അഗാഡിക്കുണ്ട്. ഇന്ന് രാവിലെയോടെയാണ് ഗുവാഹത്തി വിമാനത്താവളത്തില്‍ ഏക്‌നാഥ് ഗഡ്‌സെ അടക്കമുള്ളവര്‍ എത്തിയത്. ബിജെപി ഏറ്റവും വിശ്വസിച്ച്‌ ഏല്‍പ്പിച്ചത് ഹിമന്തയെയാണ്. ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും, മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വരാനും ഹിമന്ത സഹായിക്കുമെന്ന് നേതാക്കള്‍ പറയുന്നു.

 

വന്‍ സന്നാഹത്തിലാണ് ഇവരെ ബിജെപി സര്‍ക്കാര്‍ അസമില്‍ സ്വീകരിച്ചത്. മൂന്ന് ബസ്സുകള്‍ ഇവര്‍ക്കായി ഒരുക്കിയിരുന്നു. രണ്ട് സുപ്രധാനപ്പെട്ട ബിജെപി എംഎല്‍എമാര്‍ ഷിന്‍ഡെയെയും സംഘത്തെയും സ്വീകരിക്കാനായും എത്തിയിരുന്നു. ഇവരാണ് റാഡിസണ്‍ ബ്ലൂ ഹ ാേട്ടിലേക്ക് ഇവരെ കൊണ്ടുപോയത്. ഹിമന്ത ശര്‍മയുടെ ശക്തമായ സാന്നിധ്യം അവിടെയുണ്ടായിരുന്നു. മഹാരാഷ്ട്ര ഓപ്പറേഷന്‍ എന്ന് ബിജെപി വിളിക്കുന്ന രാഷ്ട്രീയ നീക്കത്തിന് ശര്‍മ ക്യാപ്റ്റനായി വന്നതോടെ വലിയൊരു ചോദ്യമാണ് ഉയരുന്നത്. വിമത എംഎല്‍എമാര്‍ക്ക് അസം സുരക്ഷിതമായ ഇടമാണോ? അതിനുള്ള ഉത്തരം ബിജെപി തന്നെ നല്‍കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top