×

“എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ ലീവല്ലാത്ത ദിവസങ്ങളിലെന്ന് മറുപടി; ജീവനക്കാരിയെ പിരിച്ചുവിട്ട

ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അറിയാന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു ഫോണ്‍ വിളിച്ചയാളോട് നിരുത്തരവാദപരമായി സംസാരിച്ച ജീവനക്കാരിക്കെതിരെ നടപടി.

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെയാണു പിരിച്ചുവിട്ടത്.

‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയാ ഉണ്ടാവുക എന്നറിയാന്‍ വേണ്ടിയായിരുന്നു?’ എന്ന് അന്വേഷിച്ച സ്ത്രീയോട് ‘എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും’ എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.

സംശയം മാറാതെ ‘ഏതൊക്കെ ദിവസങ്ങളിലാണ് ഉണ്ടാവുക, ഇന്ന് ഉണ്ടാവുമോ എന്ന്’ ഫോണ്‍ വിളിച്ചയാള്‍ വീണ്ടും ചോദിച്ചപ്പോള്‍ ‘ഡോക്ടര്‍ ലീവ് അല്ലാത്ത ദിവസങ്ങളിലൊക്കെ ഉണ്ടാവും’ എന്ന മറുപടി ജീവനക്കാരിപൗരുഷമായി ആവര്‍ത്തിക്കുകയായിരുന്നു.

ഇന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘ഇന്നുണ്ടോ എന്ന് 2630142 എന്ന നമ്ബറില്‍ വിളിച്ചുനോക്ക്’ എന്നു പറഞ്ഞ് ജീവനക്കാരി ഫോണ്‍ കട്ട് ചെയതു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top