×

“ആരുടേയും മതവിശ്വാസത്തെ ഹനിക്കില്ല – ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി , വിദ്വേഷ പ്രസ്താവന നടത്തിയ നേതാവിനെ പുറത്താക്കി” = ഇന്ത്യന്‍ സ്ഥാനപതി

ക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമെന്നും ഇന്ത്യാ ഗവര്‍മെന്റ് ഇതില്‍ ക്ഷമാപണം നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായപ്രകടനമല്ലെന്നും ഇത്തരം പ്രസ്താവനകളെ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്നും ദീപക് മിത്തല്‍ മറുപടി നല്‍കി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി വിവാദ പ്രസ്താവന നടത്തിയ നേതാവിനെതിരേ നടപടി എടുത്തുവെന്ന് ദീപക് മിത്തല്‍ അറിയിക്കുകയും ചെയ്തു. നേതാവിനെതിരേ നടപടി എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നൂപുറിന്റെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കാന്‍പുരിലെ പരേഡ് ചൗക്ക്, നയിസഡക്, യതീം ഖാന എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധമാണു രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു നൂപുറിന്റെ വിവാദ പരാമര്‍ശം. അതിനെ അനുകൂലിച്ച്‌ ട്വീറ്റ് ചെയ്തതിനാണു നവീനെതിരായ നടപടി. പ്രവാചകനെതിരായ പരാമര്‍ശം ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത പ്രതിഷേധത്തിനിടയാക്കി. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുകയും ചെയ്തു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് സ്ഥാനപതിയെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയുമായി നടത്താനിരുന്ന ഉച്ചവിരുന്ന് നടന്നില്ല. പരാമര്‍ശം നടത്തിയവര്‍ക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച കാന്‍പുരിലെ പരേഡ് ചൗക്ക്, നയിസഡക്, യതീം ഖാന എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

കാന്‍പുര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 29 പേരെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. എണ്ണൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. യുപിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബറേലിയില്‍ ജൂലൈ 3 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിവാദ പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നതായി അച്ചടക്ക നടപടിക്കു പിന്നാലെ നൂപുര്‍ അറിയിച്ചു. ആരുടെയും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നവീന്‍ കുമാര്‍ ജിന്‍ഡാലും അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top