×

ഇക്കുറി കേരളത്തില്‍ നിന്ന് എം ടി രമേശോ ? കൃഷ്ണദാസോ ? 23 സീറ്റില്‍ ബിജെപിയും എട്ടിടത്ത് കോണ്‍ഗ്രസും ജയിക്കും

ജൂണ്‍ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചു.

കേരളത്തില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിയുടേയോ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍്റേയോ പേര് ഇന്ന് പുറത്ത് വന്ന പട്ടികയില്‍ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. കാലാവധി തീരുന്ന ന്യൂനപക്ഷകാര്യമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വിയുടെ പേരും പട്ടികയില്‍ ഇല്ല.

Kerala Assembly Elections 2021 | BJP will make major inroads this  elections: M.T. Ramesh - The Hindu

 

കേരളത്തില്‍ നിന്ന് പുതിയ ആളുകള്‍ക്ക് രാജ്യസഭാ എം പി സ്ഥാനം നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സീനിയര്‍ നേതാക്കളായ എം ടി രമേശ്, കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടതായി പറയുന്നു. രണ്ടാം ഘട്ട ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് ഒരാളുടെ പേരെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേരള ഘടകം

രാജസ്ഥാനില്‍ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്ന് കൃഷന്‍ ലാല്‍ പന്‍വാര്‍, മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍, കര്‍ണാടകയില്‍ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളില്‍ 23 സീറ്റുകള്‍ ബി ജെ പിയുടേതും എട്ടെണ്ണം കോണ്‍ഗ്രസിന്റേതുമാണ്.

15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

വനിതാമതിലില്‍ അണിനിരന്നാല്‍ കുടുംബശ്രീയ്ക്ക് കേന്ദ്രത്തിന്‍റെ നോഡല്‍  എജന്‍സി സ്ഥാനം നഷ്ടമാക്കും; പികെ കൃഷ്ണദാസ്

 

കര്‍ണാടകയില്‍ നിന്നുള്ള ധനമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്രയില്‍ നിന്നുള്ള വാണിജ്യ മന്ത്രി പിയൂഷ് ഗോയലും അവരുടെ കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നുണ്ട്. 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലക്ഷ്മികാന്ത് വാജ്‌പേയി, രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിംഗ്, സംഗീത യാദവ് എന്നിവരെ ബി ജെ പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ മന്ത്രി പിയൂഷ് ഗോയലിന് പുറമെ അനില്‍ ബോണ്ടയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ആറ് സീറ്റുകളാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചിട്ടില്ല. ബീഹാറില്‍ നിന്ന് അഞ്ച്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top