×

മുന്‍ സ്പീക്കറുടെ മകളുടെ കല്യാണ് വൃദ്ധ മന്ദിരത്തില്‍ വച്ച്

മലപ്പുറം; മുന്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയാവുന്നു.

തിരുവനന്തപുരം സ്വദേശി സം​ഗീതാണ് വരന്‍. സാമൂഹികനീതി വകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരത്തില്‍ വച്ച്‌ 22 നാണ് വിവാഹം.

നിരഞ്ജനയുടെ തീരുമാനപ്രകാരമാണ് വിവാഹം വൃദ്ധമന്ദിരത്തില്‍ വച്ച്‌ നടത്തുന്നത്. വിവാഹം അമ്ബലത്തില്‍വേണ്ടെന്നും അമ്മമാരുടെ മുന്‍പില്‍വെച്ചുമതിയെന്നും നിരഞ്ജന പറയുകയായിരുന്നു. ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. വിശേഷ ദിവസങ്ങളെല്ലാം ആഘോഷിക്കാന്‍ അദ്ദേഹവും കുടുംബവും ഇവിടെയെത്താറുണ്ട്. വൃദ്ധമന്ദിരത്തിലെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പത്തെ തുടര്‍ന്നാണ് വിവാഹം ഇവര്‍ക്കുമുന്‍പില്‍വച്ചു നടത്താന്‍ തീരുമാനിക്കുന്നത്.

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സൊസൈറ്റിയിലെ എച്ച്‌.ആര്‍. വിഭാഗത്തില്‍ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോള്‍. എംബി.എ പഠനകാലത്ത് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. തിരുവനന്തപുരം പിടിപി നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top