×

” ഇത്ര ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങില്ല,  ” സഹോദരിയെ അവന്‍ കെട്ടിത്തൂക്കിയതെന്ന് ബിലാല്‍

കോഴിക്കോട്: കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും നടിയുമായ ഷഹനയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരന്‍ ബിലാല്‍.

അഞ്ചടിയിലേറെ ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകില്ലെന്നാണ് സഹോദരന്‍ അഭിപ്രായപ്പെടുന്നത്.

South Indian Cinema - #Shahana 📷👌 #Actress #Model #SouthIndiancinema  #Photoshoot #SouthCinema #SouthActress | Facebook

സഹോദരിയുടെ ശരീരത്തില്‍ മ‌ര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും കൊന്ന ശേഷം സജാദ് കെട്ടിത്തൂക്കിയതാകാം എന്നും ബിലാല്‍ പ്രതികരിച്ചു. ബലം പ്രയോഗിച്ച ലക്ഷണങ്ങളുണ്ടെന്നും കഴുത്തിനു പിന്നില്‍ നിറം മാറിയിട്ടുണ്ടെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി.

‘ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. അതിലെ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണ്. അതിനോട് ഞാന്‍ യോജിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് സത്യസന്ധമായ കാര്യങ്ങളാണ്. എന്നാല്‍ മുന്‍പും ആത്മഹത്യയെന്ന് പറഞ്ഞിരുന്ന മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തണം. തൂങ്ങിയ കയര്‍, അവിടുത്തെ സാഹചര്യം തുടങ്ങിയവ പരിശോധിക്കണമെന്നാണ് അഭ്യര്‍ത്ഥന’- സഹോദരന്‍ പറഞ്ഞു.

സജാദിന്റെ ഉമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. അയാളുടെ കൂട്ടുകെട്ട് മോശമാണെന്നും ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സഹോദരി പറഞ്ഞിരുന്നുവെന്നും ബിലാല്‍ വ്യക്തമാക്കി. വീട്ടിലേക്ക് തിരിച്ചുവരാന്‍ പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ലെന്നും അങ്ങോട്ടുവന്നാല്‍ തന്റെ ജീവിതം അല്ലേ പോകുന്നത് താന്‍ അ‍ഡ്ജസ്റ്റ് ചെയ്തോളാമെന്ന് ഷഹന പറഞ്ഞെന്നും ബിലാല്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top