×

മന്ത്രി റിയാസ് രണ്ടും കല്‍പ്പിച്ച് ; ഹാജര്‍ ബുക്കും ഒഴിഞ്ഞ കസേരകളും മിന്നല്‍ പരിശോധിക്കും

റോഡ് ഫണ്ട് ബോര്‍ഡിലെ കാഴ്ചകള്‍ മന്ത്രിയെ ഞെട്ടിച്ചിട്ടുണ്ട്. ഓഫീസില്‍ പല സീറ്റിലും ആളില്ലെന്നും മൂവ്‌മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും മന്ത്രി കണ്ടെത്തി. ചിലര്‍ ഡ്യൂട്ടിയില്‍ ഉണ്ടെങ്കിലും ഓഫിസിലെത്താതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു പോയതായും വ്യക്തമായി.

 

ഹാജര്‍ രജിസ്റ്ററെടുത്ത് പേരു വിളിച്ച്‌ മന്ത്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അസാന്നിധ്യവും വിലയിരുത്തി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നീക്കം. എന്നാല്‍ ഈ സീറ്റുകളില്‍ ഉള്ളവരെല്ലാം ഇടതു സഹയാത്രികരാണ്. ഇവരെ ഒന്നും ചെയ്യാന്‍ മന്ത്രിക്ക് ആകില്ലെന്ന വിലയിരുത്തലുമുണ്ട്.

ജോലി ചെയ്യാതെ ശമ്ബളം വാങ്ങുന്നവര്‍ ഏറെയുണ്ടെന്ന സത്യമാണ് മന്ത്രി തിരിച്ചറിഞ്ഞത്. ജല അഥോറിറ്റിയുമായി ചേര്‍ന്നു സ്മാര്‍ട് റോഡ് പദ്ധതിയുടെ സൈറ്റ് സന്ദര്‍ശനത്തിലായതിനാലാണ് ചിലര്‍ ഓഫിസില്‍ ഇല്ലാത്തതെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചശേഷമല്ലേ സൈറ്റ് സന്ദര്‍ശനം നടത്തേണ്ടതെന്നും അതിന്റെ ആശയവിനിമയ രേഖകള്‍ എന്തെങ്കിലും കാണേണ്ടതല്ലേയെന്നും മന്ത്രി ചോദിച്ചു. അതിന് മറുപടി കൃത്യമായി ഉണ്ടായിരുന്നില്ല.

മന്ത്രി എത്തിയതിനുശേഷം ചില ഉദ്യോഗസ്ഥര്‍ ഓടിപ്പിടിച്ച്‌ ഓഫിസിലെത്തുകയും ചെയ്തു. താന്‍ വന്നുവെന്ന വിവരം ലഭിച്ചതുകൊണ്ട് എത്തിയതാണോ എന്ന് ഇവരോടു മന്ത്രി ചോദിച്ചു. ചമ്മലോടെയാണ് ഈ ചോദ്യത്തിന് പലരും മറുപടി നല്‍കിയത്. ഏതായാലും പൊതുമരാമത്ത് മന്ത്രി രണ്ടും കല്‍പ്പിച്ചാണ്. വരും ദിവസങ്ങളിലും ഇത്തരം മിന്നല്‍ സന്ദര്‍ശനങ്ങള്‍ പല ഓഫീസിലും നടക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top