×

മെഹ്നാസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപണം; റിഫ കരഞ്ഞു കൊണ്ടു പോകുന്ന വീഡിയോ പുറത്ത് വിട്ട് കുടുംബം

കൊച്ചി: റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിഫയുടെ കുടുംബം. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

ഒരു ബംഗാളി പെണ്‍കുട്ടിയുമായിട്ടുള്ള ബന്ധമാണ് ഇവര്‍ പ്രധാനമായും എടുത്ത് പറയുന്നത്. ഈ പെണ്‍കുട്ടിയ്‌ക്ക് മെഹ്നാസ് ജോലി വാങ്ങിച്ച്‌ നല്‍കാന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട്.

‘ ഇവന് തന്നെ ജോലിയില്ല. അപ്പോള്‍ വേറൊരു പെണ്‍കുട്ടിക്ക് ജോലി വാങ്ങിച്ച്‌ കൊടുക്കാന്‍ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന്’ റിഫയുടെ പിതാവ് ചോദിക്കുന്നു. റിഫ ജോലി ചെയ്തിരുന്ന കടയില്‍ മെഹ്നാസ് എത്തി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മെഹ്നാസും സുഹൃത്ത് ജംഷാദും റിഫയും മറ്റൊരു പെണ്‍കുട്ടിയും ഇരുന്ന് സംസാരിക്കുന്നതും, അല്‍പ്പ സമയത്തിന് ശേഷം റിഫ കണ്ണു തുടച്ച്‌ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top