×

പോളിംഗ് 45%: വൈറ്റില ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ച ഒരാള്‍ പിടിയില്‍

 

കാക്കനാട്: തൃക്കാക്കരയില്‍ കള്ളവോട്ടിനും ശ്രമം. വൈറ്റില പൊന്നുരുന്നിയിലെ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍.

യുഡി.എഫ്-ബി.ജെ.പി ബൂത്ത് ഏജന്റുമാരുടെ പരാതിയിലാണ് നടപടി. ഇയാള്‍ മണ്ഡലത്തിലുള്ള വോട്ടറല്ലെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി.

അതേസമയം, പോളിംഗ് 45 ശതമാനം പിന്നിട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെ 43.77% ആയി.

TThrikkakara By-Election| തൃക്കാക്കരയിൽ പകുതിയിലധികംപേർ വോട്ട് രേഖപ്പെടുത്തി; രണ്ടുമണിവരെ 50.21% പോളിംഗ്| Thrikkakara By-Election Polling updates – News18 Malayalam

 

ആദ്യ മൂന്നു മണിക്കൂറില്‍ കണ്ട മുന്നേറ്റം പിന്നീടുള്ള മണിക്കൂറുകളില്‍ ഉണ്ടായില്ല. 1.15 വരെ 45.2% ആണ് പോളിംഗ്.

 

കണ്ണൂര്‍: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതേതര കേരളം വിജയം നേടുന്ന തിരഞ്ഞെടുപ്പാണിത്.

ഉമയിലൂടെ കേരളം വിജയിക്കാന്‍ പോകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വര്‍ഗീയ ചേരിതിരിവാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ വര്‍ഗീയ കോമരങ്ങളെയും കൂട്ടുപിടിച്ചിരിക്കുന്നത് പിണറായിയാണെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top