×

വായ്പ എടുക്കുന്നതിന് അനുമതി ; സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി

തിരുവനന്തപുരം: വായ്പ എടുക്കുന്നതിന് അനുമതി നല്‍കാത്ത കേന്ദ്ര നിലപാട് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കിയേക്കും.

കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കണം എന്ന കേന്ദ്ര നിലപാടാണ് കേരളത്തിന് തിരിച്ചടിയാവുന്നത്. 2000 കോടി വായ്പയെടുക്കാനുള്ള നീക്കത്തിനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി വൈകിപ്പിച്ചിരിക്കുന്നത്. വായ്പ മുടങ്ങുന്ന നിലയുണ്ടായാല്‍ സംസ്ഥാനത്തെ പെന്‍ഷന്‍, ശമ്ബള വിതരണങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ വായ്പ കണക്കുകള്‍ വ്യക്തമാക്കണമെന്നാണ് കേരളത്തോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇവയില്‍ വ്യക്തത വരുത്തിയ ശേഷമായിരിക്കും പുതിയ കടമെടുക്കല്‍ ആവശ്യങ്ങളില്‍ അനുമതിയുള്‍പ്പെടെ ഉണ്ടാവുക. അനുമതി ലഭിക്കാന്‍ കാലതാമസം തുടര്‍ന്നാല്‍ കടുത്ത സാമ്ബത്തിക നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനത്തിന് നീങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

32,425 കോടി രൂപയാണ് നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ കേരളത്തിനു കടമെടുക്കാവുന്ന പരിധി. പതിവനുസരിച്ച്‌ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടപത്രങ്ങളിലൂടെ വായ്പയെടുക്കാനും അനുമതി ലഭിക്കുമായിരുന്നു. പുതിയ സാമ്ബത്തിക വര്‍ഷത്തില്‍ 4,000 കോടി രൂപ കടമെടുക്കാനുള്ള തയാറെടുപ്പുകളും സംസ്ഥാനം നടത്തിയിരുന്നു. ഒന്നിലധികം തവണയായി കേന്ദ്ര സര്‍ക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരാണ് കേന്ദ്രം ഇപ്പോള്‍ വിരുദ്ധ നിലപാട് എടുത്തിരിക്കുന്നത്.

ജീവനക്കാരുടെ ശമ്ബളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായാണ് സംസ്ഥാനം പണം ആവശ്യപ്പെട്ടിരിക്കുന്നത്. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു കഴിഞ്ഞ മാസം ശമ്ബളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. 25 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഈ മാസവും നിലനില്‍ക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top