×

ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടില്‍; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു

 

ആലുവ: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുന്നത്.

പന്ത്രണ്ട് മണിയോടുകൂടിയാണ് അന്വേഷണ സംഘം പത്മസരോവരത്തെത്തിയത്. അല്‍പം മുന്‍പ് കാവ്യയുടെ മാതാപിതാക്കള്‍ ഇവിടെയെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്‌ക്ക് നേരത്തെ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

ആദ്യ തവണ നോട്ടീസ് നല്‍കിയപ്പോള്‍ സ്ഥലത്തില്ലെന്ന് കാവ്യ അറിയിക്കുകയായിരുന്നു. സാക്ഷിയായ തന്നെ വീട്ടില്‍വച്ച്‌ ചോദ്യം ചെയ്യാമെന്നായിരുന്നു രണ്ടാം തവണ നടി അറിയിച്ചത്. എന്നാല്‍ അന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ല. തുടര്‍ന്ന് ഈ മാസം ആറിന് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top