×

400 കോടിയുടെ ടാക്‌സ് വെട്ടിപ്പ്; കൈരളി കമ്പി മുതലാളിക്കായി രാമന്‍പിള്ള എത്തിയെങ്കിലും ജാമ്യം നിഷേധിച്ചു

കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി കേസ് പരിഗണിച്ച ചൊവ്വാഴ്ച സെല്ലില്‍ നിസ്‌ക്കരിച്ച ഹുമയൂണ്‍ പ്രത്യേക പ്രാര്‍ത്ഥനയിലുമായിരുന്നു. രാമന്‍ പിള്ള വക്കീലിനെ രംഗത്ത് ഇറക്കിയതുകൊണ്ട് നിഷ്പ്രയാസം പുറത്തിറങ്ങാം എന്നാണ് ബന്ധുക്കളും സുഹുത്തുക്കളും ഹുമയൂണിനെ അറിയിച്ചിരുന്നത്. എന്നാല്‍ മുന്മ്ബത്തെ സാഹചര്യത്തില്‍ നിന്നും മാറ്റമോ പുതിയ വാദഗതികളോ ഉയരാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലന്ന് കോടതി നിലപാടെടുത്തു. ഇതോടെ ഹുമയൂണിന്റെ ജാമ്യ ഹര്‍ജി തള്ളപ്പെട്ടു.

 

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്ബത്തിക സ്ഥിതിയെ ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഗൗരവത്തോടെയാണ് ഈ കേസ് പരിഗണിക്കുന്നത്. ജാമ്യപേക്ഷ തള്ളിയ കാര്യം വൈകുന്നേരത്തോടെയാണ് ഹുമയൂണ്‍ അറിഞ്ഞത് .ഇതോടെ കൂടുതല്‍ ദുഃഖിതനായാണ് ഹുമയൂണിനെ കാണാനാതായത് .ഇനി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ജാമ്യ ഹര്‍ജിയിലാണ് ഹുമയൂണിന്റെ പ്രതീക്ഷ. അത്ര എളുപ്പം പുറത്തിറങ്ങാനാകില്ലന്നാണ് ഹുമയൂണിന്റെ ബന്ധുക്കള്‍ തേടിയ നിയമോപദേശത്തില്‍ നിന്നും മനസിലാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top