×

“തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നാണ് ഭിക്ഷക്കാരന്റെ ഓഫര്‍”

നാനൂറു രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്സ് കടയില്‍‌ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി !

തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നാണ് ഓഫര്‍. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

തന്റെ സ്‌ഥാപനത്തില്‍ ഭിക്ഷാടനത്തിനെത്തിയ ആളോട് കൈകാലുകളും നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണു ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടേ എന്നും വ്യാപാരി ചോദിച്ചു. തന്റെ സൈക്കിള്‍ സ്‌പെയര്‍ പാര്‍ട്സ്‌ കടയില്‍ ദിവസം 400 രൂപ കൂലിയില്‍ ജോലിയും വാഗ്‌ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി.

യാചകന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഭിക്ഷ നല്‍കുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചര്‍ച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച്‌ രണ്ടായിരം രൂപയിലധികം സമ്ബാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്ബളം നല്‍കാം’.

വലിയ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ എത്തിക്കുന്ന ഏജന്‍സികള്‍ സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്ന പശ്‌ചാത്തലത്തില്‍ വ്യാപാരിക്ക് യാചകന്‍ നല്‍കിയ ഓഫറില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണു ഭിക്ഷാടനത്തിനെതിരെ ശബ്‌ദിക്കുന്നവര്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top