×

കൗണ്‍സിലര്‍ ഗായത്രി വരനായി ഡിവൈഎഫ്‌ഐ നേതാവ് അജ്‌മല്‍ റഷീദ ; വിവാഹം നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നഗരസഭയിലെ യുവപ്രതിനിധികളിലൊരാളും വഞ്ചിയൂര്‍ കൗണ്‍സിലറുമായ ഗായത്രി ബാബു നാളെ വിവാഹിതയാകുകയാണ്.

തലയോലപ്പറമ്ബ് സ്വദേശിയും ഡിവൈഎഫ്‌ഐ മറവന്തുരുത്ത് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ അജ്‌മല്‍ റഷീദാണ് വരന്‍. കൊടുങ്ങല്ലൂര്‍ അസ്‌മാബി കോളേജിലെ അദ്ധ്യാപകനാണ് അജ്‌മല്‍. സിപിഎം കേന്ദ്രമായ എകെജി സെന്ററിന് തൊട്ടടുത്ത് സെന്റ്. ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിനാണ് വിവാഹം.

സിപിഎം നേതാവും വഞ്ചിയൂര്‍ മുന്‍കൗണ്‍സിലറുമായ വഞ്ചിയൂര്‍ പി.ബാബുവിന്റെയും ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ പി.എസ് ശ്രീകലയുടെയും മകളാണ് ഗായത്രി. തലയോലപ്പറമ്ബ് സ്വദേശികളായ റഷീദിന്റെയും സുല്‍ജിതയുടെയും മകനാണ് അജ്‌മല്‍. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പഠനകാലത്തെ എസ്‌എഫ്‌ഐ പ്രവര്‍ത്തനമാണ് ഇരുവരെയും അടുപ്പിച്ചത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നാളെ വിവാഹം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top