×

ദേവസഹായം പിള്ളയെ നാളെ വിശുദ്ധനായി പ്രഖ്യാപിക്കും

ബാലരാമപുരം: വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്വക്‌യറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും.

2012 ഡിസംബറില്‍ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ആഘോഷങ്ങള്‍ ഇന്ന് കൊടിയേറും. തീര്‍ത്ഥാടന കേന്ദ്രമായ കൊച്ചുപള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം ദേവസഹായം പിള്ള സമര്‍പ്പിച്ചതായാണ് ചരിത്രം.

ദേവസഹായം പിള്ളയുടെ രക്തദാന നേര്‍ച്ചയുടെ ഉദ്ഘാടനം രാവിലെ 8.30ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് നിര്‍വഹിക്കും. വൈകിട്ട് 5.30ന് ഇടവക വികാരി ഫാ. ജോയ് മത്യാസ് കൊടിയേറ്റ് നിര്‍വഹിക്കും. തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി.ജോസഫിന്റെ നേതൃത്വത്തില്‍ സമൂഹ ദിവ്യബലി. നാളെ രാവിലെ 8.30ന് കൊല്ലം മുന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മ്മികനായി ദിവ്യബലി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ ദേവാലയത്തില്‍ നിന്ന് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവുമായി വാഹന പ്രദക്ഷിണം ഫാ.നിക്കോളാസ് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് പള്ളിയങ്കണത്തില്‍ വത്തിക്കാനില്‍ നിന്നുള്ള വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ലൈവ് ടെലികാസ്റ്റ്. വൈകിട്ട് 5ന് സമൂഹ ദിവ്യബലിക്ക് മോണ്‍. റൂഫസ് പയസലിനും തിങ്കളാഴ്ച വൈകിട്ട് 6ന് സമൂഹ ദിവ്യബലിക്ക് ഫാ. ലെനില്‍ ഫെര്‍ണാണ്ടസും മുഖ്യകാര്‍മ്മികരാവും.സമാപനദിനമായ ചൊവ്വാഴ്ച രാവിലെ 10ന് ദിവ്യബലിക്ക് ഫാ.ജോയി മത്യാസ് മുഖ്യകാര്‍മ്മികനാവും. വൈകിട്ട് 5ന് ദേവാസഹായം പിള്ളയുടെ തിരുസ്വരൂപവും വഹിച്ച്‌ പ്രദക്ഷിണം, 6ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് മുഖ്യകാര്‍മ്മികനാവുന്ന പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 7.30ന് പൊതുസമ്മേളനം സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.ആന്‍സലന്‍,​ എം.വിന്‍സെന്റ്,​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇമാം പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി, പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍, ജോസ് ഫ്രാങ്ക്ളിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top