×

കുഴിമന്തി, ദം ബിരിയാണി, മീന്‍, കടകളില്‍ റെയ്ഡ് ; പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുള്‍പ്പടെ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പരിശോധന നടന്നത്.

നന്ദന്‍കോട് ‘ഇറാനി കുഴിമന്തിയില്‍’ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നല്‍കി. പൊറ്റക്കുഴി ‘മൂണ്‍ സിറ്റി തലശ്ശേരി ദം ബിരിയാണി’, നന്ദന്‍കോട് ‘ ടിഫിന്‍ സെന്റര്‍’ എന്നീ കടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ബാഗുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം കുന്നുകുഴിയിലുള്ള ആണ്‍കുട്ടികളുടെ കെ പി ഹോസ്റ്റലിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്. പഴകിയ മീനും ചപ്പാത്തിയും ഇവിടെ നിന്ന് പിടികൂടിയതോടെ അധികൃതര്‍ ഹോസ്റ്റലിന് നോട്ടീസ് നല്‍കി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനകളും പുരോഗമിക്കുകയാണ്. പഴകിയ ഭക്ഷ്യ സാധനങ്ങള്‍ കണ്ടെത്തിയ ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ ബ്ലൂ നെയില്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്ബയിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം പരിശോധനകള്‍ വ്യാപിപ്പിക്കുന്നത്. നല്ല ഭക്ഷണം കഴിക്കാന്‍ എത്തുന്നവരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം നല്‍കി ആരോഗ്യം നശിപ്പിക്കുകയും ഭക്ഷ്യ വിഷബാധയിലൂടെ മരണത്തില്‍ വരെ എത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top