×

“സര്‍ക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് കരുതണ്ട” : ഗതാഗത മന്ത്രി ആന്റണി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്ബള വിഷയത്തില്‍ മുന്‍ നിലപാടിലുറച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ആ ദിവസത്തെ ശമ്ബളം കൊടുക്കില്ലെന്ന കാര്യവും മന്ത്രി ആവര്‍ത്തിച്ചു.

പണിമുടക്കിയവര്‍ പൊതുജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയവരാണ്. പ്രതിസന്ധി ഉണ്ടാക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

‘പത്താം തീയതി ശമ്ബളം നല്‍കാമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കാതെയാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് നടത്തിയത്. സര്‍ക്കാര്‍ ഇനി പറഞ്ഞ വാക്ക് പാലിക്കണോ? വില കല്‍പ്പിക്കാത്ത ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. പണിമുടക്കരുതെന്ന സിഐടിയു നേതാക്കളുടെ അഭ്യര്‍ത്ഥന പോലും അംഗങ്ങള്‍ പാലിച്ചില്ല.സര്‍ക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് തൊഴിലാളികള്‍ കരുതണ്ട.’- മന്ത്രി പറഞ്ഞു.

മന്ത്രി നിലപാട് കടുപ്പിച്ചതോടെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളുടെ രണ്ട് ദിവസത്തെ ശമ്ബളം പിടിക്കാന്‍ കെഎസ്‌ആര്‍ടിസി നടപടി തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാകാത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെ നടപടിയുണ്ടാകും. പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളുടെ പട്ടിക തിങ്കളാഴ്ച തന്നെ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തെ ശമ്ബളം പിടിച്ചുവയ്ക്കുന്നതിലൂടെ പന്ത്രണ്ട് കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ കണക്കുകൂട്ടല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top