×

” എനിക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഗുരുവായൂരപ്പനെ കാണാന്‍ പോകണം ” വിദേശകാര്യ മന്ത്രിയെ അമ്പരിപ്പിച്ച് മറുപടി – ലതയുടെ വീട്ടില്‍ മന്ത്രിയെ കയറ്റിയത് ആര് ?

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ അപ്രതീക്ഷിതമായ പ്രതികരണം നേതാക്കളെ വെട്ടിലാക്കി.

കഴക്കൂട്ടത്താണ് സംഭവം. പ്രായമായ ദമ്ബതികളാണ് തങ്ങളുടെ ഭൂമി കെ റെയിലിന് നല്‍കും, പദ്ധതി നാടിന് ആവശ്യമാണ് എന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനോട് പറഞ്ഞത്.

സില്‍വര്‍ ലൈന്‍ ഇരകളെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാനാണ് ബിജെപിപ്രതിരോധ യാത്ര നടത്തിയത്. കെ റെയില്‍ വിഷയത്തില്‍ വിശദീകരണവുമായി നേരിട്ട് എത്തിയ വി മുരളീധരനോടും സംഘത്തോടും കുടുംബാംഗങ്ങള്‍ തങ്ങള്‍ പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു. പിണറായി സിന്ദാബാദ് എന്ന മുദ്രാവാക്യവും കുടുംബാംഗങ്ങള്‍ മുഴക്കി.

 

സ്ഥലം വിട്ട് കൊടുക്കുന്നതില്‍ പ്രശ്നമില്ല, വികസനം വരണം എന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. സിപിഎം കൗണ്‍സിലര്‍ എല്‍.എസ്. കവിതയും വീട്ടുകാരുമാണ് പ്രതിഷേധമുയര്‍ത്തിയത്.

‘ഞങ്ങള്‍ക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സര്‍ക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നല്‍കും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഗുരുവായൂരപ്പനെ കാണാന്‍ പോകണം. ഭൂമി പോകുന്നതില്‍ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങള്‍ എതിര്‍ത്താലും ഞങ്ങള്‍ നടപ്പാക്കും. ജീവന്‍ പോയാലും നടപ്പാക്കും. രണ്ട് പെണ്‍മക്കളുള്ള അമ്മയാണ് ഇത് പറയുന്നത്’, വീട്ടമ്മ എന്‍ ലീലാകുമാരിവി. മുരളീധരനോട് പറഞ്ഞു.’വികസന നായകന്‍ പിണറായി വിജയന്‍ ജയ്’ എന്ന് വിളിച്ചുകൊണ്ടാണ് ബിജെപി സംഘത്തോട് വീട്ടുകാര്‍ പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top