×

ശബ്ദമിടറി മോഹന്‍ലാല്‍, കരഞ്ഞ് മലയാള ചലച്ചിത്ര ലോകം

തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ ഓര്‍മകളില്‍ നടന്‍ മോഹന്‍ലാല്‍. കെ.പി.എ.സി. ലളിതയെ കുറിച്ച്‌ ഒരുപാട് നല്ല ഓര്‍മകളുണ്ടെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.

സിനിമ എന്നതിനുപരി ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയവുമുണ്ട്. ‘അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു’ എന്ന ഗാനമാണ് ഓര്‍മ വരുന്നതെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്പൂണിത്തുറയിലെ മകന്‍ സി​ദ്ധാ​ര്‍ഥ​ന്‍റെ വസതിയിലെ കെ.പി.എ.സി. ലളിതക്ക് മോഹന്‍ലാല്‍ ആന്തരാഞ്ജലി അര്‍പ്പിച്ചു.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകന്‍ സി​ദ്ധാ​ര്‍ഥ​ന്‍റെ വസതിയില്‍ അന്തരിച്ചത്. ഇന്ന് രാവിലെ എട്ട്‌ മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായി പൊതുദര്‍ശനത്തിന്‌ വെക്കും.

സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം, സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വടക്കാഞ്ചേരിയിലെ ‘ഓര്‍മ’ എന്ന വീട്ടിലെത്തിച്ച്‌ നാലു മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top