×

കുഞ്ഞാലിക്കുട്ടി-ജലീല്‍ കൂടിക്കാഴ്ചയുടെ മഞ്ഞുരുകല്‍ – രാഷ്ട്രീയ തര്‍ക്കം വേറെ വ്യക്തിപരമായ ആശയവിനിമയം വേറെ ;

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ, മിത്രങ്ങളോ ഇല്ല, എന്നാണ് പറയാറുള്ളത്

ജലീലുമായുള്ള രഹസ്യ കൂടിക്കാഴ്ച കുഞ്ഞാലിക്കുട്ടി തള്ളുന്നില്ല. രാഷ്ട്രീയ തര്‍ക്കം വേറെ, വ്യക്തിപരമായ ബന്ധം വേറെ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഇങ്ങനെ:

‘രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണുന്നത് പതിവാണ്. കെ.ടി ജലീലിനെ നിയമസഭയിലും യോഗങ്ങളിലും കല്യാണ വീടുകളിലും കണ്ടാല്‍ മിണ്ടാതെ പോകുന്നവരല്ല. രാഷ്ട്രീയ സംവാദങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ വ്യക്തിപരമായി തെറ്റിലാണെന്ന് കരുതുന്നതാണ്. അങ്ങനെയില്ല. നേരത്തെയും ഇപ്പോഴും ഞങ്ങള്‍ കണ്ടാല്‍ മിണ്ടുന്ന സ്ഥിതിയാണ്. രാഷ്ട്രീയ തര്‍ക്കം വേറെ വ്യക്തിപരമായ ആശയവിനിമയം വേറെ. കല്യാണ സദസ്സില്‍ വച്ചോ മറ്റ് എവിടെയെങ്കിലും വച്ചോ കണ്ടാല്‍ ഓടുകയൊന്നും ചെയ്യില്ല’.

ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും പ്രശംസിച്ച്‌ തോമസ് ഐസക്

ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുന്നതില്‍ മുസ്ലിം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സഹകരണത്തെ പ്രശംസിച്ച്‌ മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് രംഗത്തെത്തിയിരുന്നു, ന്റെ ഫേസ്‌ബുക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് തോമസ് ഐസക് പി.കെ.കുഞ്ഞാലിക്കുട്ടിയെ പുകഴ്‌ത്തിയത്. സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു തോമസ് ഐസകിന്റെ ഫേസ്‌ബുക് പോസ്റ്റ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും തോമസ് ഐസക് പറയുന്നു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും തോമസ് ഐസക് പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നിയമസഭയില്‍ ആയാലും പുറത്തായാലും തല്‍സമയ പ്രസംഗമാണു ശൈലി. നിയസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്ബോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയില്‍ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്ന ആളാണ് കുഞ്ഞാലികുട്ടിയെന്ന് തോമസ് ഐസക് പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top