×

രമേഷ് ബാബുവിനെ ഖാദി ബോർഡ്‌ മെമ്പർ ആയി സർക്കാർ നിയമിച്ചു

പാലാ:കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്‌ മെമ്പർ ആയി കെ. എസ്. രമേഷ് ബാബുവിനെ സർക്കാർ നിയമിച്ചു.
ജനതാ ദൾ (എസ് )പ്രതിനിധിയാണ്.ജെഡി (എസ് )ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും എൽ. ഡി. എഫ് സർക്കാരുകളിൽ മുൻ വനം, ഗതാഗതം, ജല വിഭവം വകുപ്പ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അങ്കണവാടി സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജനതാ ട്രേഡ് യൂണിയൻ സെന്റർ (ജെ. ടി. യു. സി.)സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വ്യവസായ മന്ത്രി പി രാജീവ്‌ചെയർമാന്നും പി ജയരാജൻ വൈസ് ചെയർമാന്നും ആണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top