×

സംഘര്‍ഷത്തില്‍ കിറ്റക്‌‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വം: ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലം > കിഴക്കമ്പലം കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍.

 

സംഘര്‍ഷത്തില്‍ കിറ്റക്‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ട്. മാനേജ്‌മെന്റ് തലത്തിലും അന്വേഷണം നടത്തണമെന്നും ശ്രീനിജന്‍ പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ എങ്ങനവെ ഇത്ര വലിയ ആഘോഷങ്ങള്‍ക്ക് അനുമതി ലഭിച്ചുവെന്നും അന്വേഷിക്കണം. കിറ്റക്‌സുമായി ബന്ധപ്പെട്ട് നേരത്തെയും ഒട്ടനവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

 

തൊഴില്‍ വകുപ്പ് അന്വേഷണം ആരംഭിച്ച ഉടനെ കേരളം വ്യവസായ സൗഹൃദമല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു കിറ്റക്‌സ് മാനേജ്‌മെന്റ്. പ്രശ്‌നങ്ങള്‍ മൂടിവെക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്നും ശ്രീനിജന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top