×

ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്നത്, അമ്മയും കാമുകനും അറസ്റ്റില്‍

തൃശൂര്‍: നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്.

അവിവാഹിതയായ യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

പിഞ്ചുകുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്നതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് പൂങ്കുന്നത്തിന് സമീപമുള്ള കനാലില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. വാഹനത്തില്‍ പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തൃശൂര്‍ സ്വദേശിയായ ഇമ്മാനുവലും സുഹൃത്തുമാണ് വാഹനത്തില്‍ പോയതെന്ന് കണ്ടെത്തിയത്.

സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇമ്മാനുവലും, തൃശൂര്‍ സ്വദേശിയായ മേഘയും പ്രണയത്തിലായിരുന്നെന്ന് മനസിലായത്. ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്. കുഞ്ഞ് കരയാതിരിക്കാന്‍ ഉടന്‍ ബക്കറ്റില്‍ മുക്കിക്കൊന്നു. ഒരു ദിവസം മുഴുവന്‍ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചുവച്ചു. പിറ്റേന്ന് ഇത് ഇമ്മാനുവലിന് കൈമാറുകയായിരുന്നുവെന്ന് മേഘ പൊലീസിനോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top