×

കേന്ദ്ര സർക്കാർ അംഗീകരിച്ച മാധ്യമ കൂട്ടായ്മയായ ‘കോം ഇന്ത്യക്ക് ‘ പുതിയ ഭാരവാഹികൾ

കേന്ദ്ര സർക്കാർ അംഗീകരിച്ച മലയാളത്തിലെ ഏക ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ ‘കോം ഇന്ത്യക്ക് ‘ പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ അംഗീകാരമുളള ഇന്ത്യയിലെ മൂന്നാമത്തേയും, മലയാളത്തിലെ ഏക സംഘടനയുമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ( കോം ഇന്ത്യ)ക്ക് പുതിയ ഭാരവാഹികളായി. തിരുവനന്തപുരത്തു ചേർന്ന വർഷിക ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിന്‍സെന്റ് നെല്ലിക്കുന്നേലിനെ ( സത്യം ഓൺലൈൻ ) പ്രസിഡൻ്റായും, അബ്ദുല്‍ മുജീബിനെ ( കെ.വാർത്ത ) സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ ശ്രീജിത്താണ് ( ട്രൂവിഷൻ ന്യൂസ് ) ട്രഷറർ.

മറ്റു ഭാരവാഹികൾ ഇവരാണ്.

സോയിമോന്‍ മാത്യു (മലയാളി വാർത്ത) – വൈസ് പ്രസിഡൻ്റ്, അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ് ) – ജോ. സെക്രട്ടറിമാർ.
അല്‍ അമീന്‍ ( ഇ വാർത്ത ), ഷാജന്‍ സ്‌കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ്സ് കേരള), ബിനു ഫല്‍ഗുണന്‍ , രാഗേഷ് സനല്‍ (അഴിമുഖം) , സാജ് കുര്യന്‍ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡയ്ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർഗോഡ് വാർത്ത), കെ.ആര്‍.രതീഷ് (ഗ്രാമജോതി) – എക്സിക്യുട്ടീവ് അംഗങ്ങള്‍ .

പുതിയ സാഹചര്യത്തിൽ, ഓണ്‍ലൈന്‍ മീഡിയകളുടെ പ്രാധാന്യം മുമ്പെത്തെക്കാള്‍ പത്തിരിട്ടി വര്‍ധിച്ചെന്ന് വാർഷക യോഗം വിലയിരുത്തി.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ഡിജിറ്റൽ മാധ്യമ മേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെന്നതുപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അനുഭാവപൂര്‍വമായ സമീപനം, ഓണ്‍ലൈന്‍ മീഡിയകളോട് ഉണ്ടാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലിനും, കോം ഇന്ത്യയ്ക്കും അംഗീകാരം നല്‍കിയതിൽ, കേന്ദ്ര സർക്കാറിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും ജനറല്‍ ബോഡിയോഗം കൃതഞ്ജത അറിയിച്ചു . ഈ വര്‍ഷം ആദ്യം പുതിയ നിയമം നിലവില്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയ രാജ്യത്തെ ആകെയുള്ള 3 സംഘടനകളില്‍ ഒന്നാണ് കോം ഇന്ത്യയും കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലും.

അംഗത്വം നല്‍കാനും കോം ഇന്ത്യയുടെ വാർഷിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ ഇരുപത്തിയഞ്ച് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഈ അപേക്ഷകളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം ബന്ധപ്പെട്ട മീഡിയകളെ ഓദ്യോഗികമായി തീരുമാനം അറിയിക്കും.

 

പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www.comindia.org എന്ന വെബ് സൈറ്റ് വഴിയോ 4comindia@gmail.com എന്ന മെയിലിൽ അപേക്ഷിക്കാവുന്നതാണ്. വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.

കോം ഇന്ത്യയിലെ നിലവിലെ അംഗങ്ങൾ

ഗ്രാമജോതി

എക്സ്പ്രസ്സ് കേരള
മറുനാടൻ മലയാളി
ഇ വാർത്ത
ഡൂൾ ന്യൂസ്
,അഴിമുഖം
, സത്യം ഓൺലൈൻ
കേരള ഓൺലൈൻ ന്യൂസ്
മലയാളി വാർത്ത
കാസർഗോഡ് വാർത്ത
ബിഗ് ന്യൂസ് ലൈവ്
കെ.വാർത്ത
ട്രൂവിഷൻ ന്യൂസ്
വൈഗ ന്യൂസ്
ഈസ്റ്റ് കോസ്റ്റ് ഡയ്ലി
,മെട്രോ മാറ്റ് നി
ഫിനാൻഷ്യൽ വ്യൂവ്സ്
മറുനാടൻ ടി.വി
മലയാളി ലൈഫ്
സൗത്ത് ലൈവ്
ബ്രിട്ടീഷ് മലയാളി
മൂവി മാക്സ്
നെക്സ്റ്റ് ടി.വി
ലോക്കൽ ഗ്ലോബ്
ബിഗ് ന്യൂസ് കേരള
ഷെയർ പോസ്റ്റ്
വൺ ഇന്ത്യ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top