×

അനീഷ് 1:37 ന് പെണ്‍കുട്ടിയെ വിളിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്മു റിയില്‍ നിന്ന് ബിയര്‍കുപ്പികള്‍ ലഭിച്ചു;

കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അനീഷിന്റെ ഫോണ്‍ രേഖകളില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 1:37 ന് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതായി ഫോണ്‍ രേഖ പരിശോധിച്ചതിന്‍ നിന്നും പോലീസ് കണ്ടെത്തി.

അനീഷിന് വീടിനകത്തേക്ക് കയറാന്‍ കതക് തുറന്ന് കൊടുത്തത് പെണ്‍കുട്ടിയാണെന്നും പുതിയ വെളിപ്പെടുത്തലുണ്ട്.വീടിന്റെ പിന്നിലുള്ള മതില്‍ ചാടികടന്നാണ് അനീഷ് അകത്ത് കടന്നത്.പെണ്‍കുട്ടിയുടെ മുറി പരിശോധിച്ചതിനെ തുടര്‍ന്ന് ബിയര്‍കുപ്പികളും പോലീസിന് ലഭിച്ചിട്ടുണ്ട്.കുപ്പികളിലെ വിരലടയാളം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.കൊലയ്‌ക്ക് ശേഷം പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.ഇതും സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തൊന്‍പതുകാരനായ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി സൈമണിന്റെ ഭാര്യ അനീഷിന്റെ അമ്മയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. പുലര്‍ച്ചെ 3.20 നാണ് ഇവര്‍ അനീഷിന്റെ അമ്മയെ വിളിച്ചത്. അത്യാവശ്യമായി പോലീസ് സ്റ്റേഷനില്‍ പോകണമെന്നും ഇവര്‍ പറഞ്ഞുവെന്ന് അനീഷിന്റെ കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top