×

പടക്കങ്ങളുമായി ഷാര്‍ജയിലേക്ക് ; വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ മലയാളി പിടിയില്‍

നെടുമ്ബാശേരി: നാട്ടില്‍ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി.

സെക്യൂരിറ്റി പരിശോധനയില്‍ കരിമരുന്നുകള്‍ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ വിമാനയാത്രയില്‍ സ്‌ഫോടക വസ്തു കൈവശം വച്ചതിന്റെ പേരില്‍ പൊലീസ് കേസും എടുത്തു.

ഇന്നലെ ഷാര്‍ജയിലേക്കു പോകാനെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദ് (48) ആണു പിടിയിലായത്. കരിമരുന്നു സാധനങ്ങള്‍ ബന്ധുക്കളിലാരോ അറിയാതെ ബാഗില്‍ എടുത്തു വച്ചതാണെന്നു പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top