×

ജോജു മദ്യപിച്ചിട്ടില്ല; വൈദ്യപരിശോധന ഫലം എത്തി

നടന്‍ ജോജു ജോര്‍ജിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് ഫലം. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ് വൈദ്യപരിശോധന നടത്തിയത്.

ഇതോടെ സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടന് നേരെ ഉണ്ടാവുക.

ഉപരോധ സമരത്തിനെതിരേ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ യെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായി. ഇത്തരത്തില്‍ നടത്തിയ പ്രതിഷേധം വെറും ഷോ മാത്രമാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം എന്ന് ആരോപിച്ചായിരുന്നു ജോജു ജോര്‍ജ് സമരക്കാര്‍ക്ക് എതിരെ തിരിഞ്ഞത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഇടപ്പള്ളിക്ക് സമീപമാണ് പ്രതിഷേധം ഉയര്‍ത്തിയത്.മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയത്. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top