×

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെയാണ് എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എ.ടി.എം കവർച്ചാ ശ്രമമടക്കം പത്തോളം മോഷണകേസിലെ പ്രതിയാണ് ശരത്ത്.

ഒന്നര മാസം മുൻപ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതാണ് ശരത്ത്. വീട്ടിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ പരിതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എറണാംകുളം പറവൂരിൽ അറസ്റ്റു ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസി  ന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ് പി പി.എം പ്രദീപ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ എൻ.ബി  ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top