×

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍ ഉതകുന്ന നവീനമായ ഒരു ആശയമാണ് കാരവന്‍ ടൂറിസം. കേരള ടൂറിസം വകുപ്പിന്റെ കാരവന്‍ കേരള പദ്ധതിയുമായി ചേര്‍ന്നാണ് ബോബി ടൂര്‍സ് & ട്രാവല്‍സ്് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

 

നവംബര്‍ 2 ാം തിയ്യതി തിരുവനന്തപുരം ശംഖുമുഖം പാര്‍ക്കില്‍ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്യും.

 

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ചേര്‍ന്ന് ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും.  കാരവന്റെ ആദ്യ ബുക്കിംഗ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്വീകരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top