×

കോണ്‍ട്രാക്ടറ്റര്‍മാരുടെ വിഷയത്തില്‍ മന്ത്രി റിയാസിന് പിന്തുണയുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും

തിരുവനന്തപുരം: കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്നു നിയമസഭയിൽ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് നടത്തിയ പ്രസ്താവനയോടു യോജിച്ച് യുഡിഎഫ് കൺവീനർ എം.എം.ഹസൻ.

 

ഫേസ്ബുക്ക് പോസ്റ്റ്…

കരാറുകാരെ കൂട്ടി എം.എല്‍.എ.മാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് പറഞ്ഞതിനെക്കുറിച്ച് സി.പി.എമ്മില്‍ വിവാദമുണ്ടാവുകയും, സി.പി.എം. എം.എല്‍.എ. എ.എന്‍.ഷംസീര്‍ ഫേസ്ബുക്കിലൂടെ മന്ത്രിയ്ക്കെതിരെ ഒളിയമ്പെയ്തതും കണ്ടപ്പോള്‍ പ്രതികരിക്കണമെന്നു തോന്നി.
മന്ത്രി പറഞ്ഞതിനെ ഒരു എം.എല്‍.എ. എന്തിനാണ് ഇന്‍സള്‍ട്ടായി കരുതുന്നത്? പാര്‍ട്ടി നിലപാട് മന്ത്രിയുടെ അഭിപ്രായത്തിന് അനുകൂലമാണെന്നറിഞ്ഞ ശേഷവും യുവവിപ്ലവകാരിയായ ജനപ്രതിനിധി എന്തിനാണ് മുറുമുറുക്കുന്നത്?

ഒന്നാമത് കരാറുകാരന്‍ പൊതുമരാമത്ത് മന്ത്രിയെ കാണേണ്ട കാര്യമില്ല. കരാറുകാരന്‍ കോണ്‍ട്രാക്റ്റ് വെക്കുന്നത് എഞ്ചിനീയറുമായിട്ടല്ലേ? അതില്‍ മന്ത്രിയെ സ്വാധീനിക്കാന്‍ ഒരു എം.എല്‍.എ.യെ വാടകയ്ക്ക് എടുത്തുകൊണ്ടു വരുന്നത് ശരിയല്ല എന്ന മന്ത്രിയുടെ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍.

കുറേക്കാലം കരാറുകാരുടെ ഒരു പ്രമുഖ സംഘടനയുടെ പ്രസിഡന്‍റായിരുന്നു ഞാന്‍. കരാറുകാരുടെ പൊതുവായ ആവശ്യങ്ങള്‍ക്കല്ലാതെ അസോസിയേഷന്‍ അംഗങ്ങള്‍ ഒറ്റയ്ക്ക് മന്ത്രിയെ കാണരുതെന്ന് അവര്‍ നിഷ്ക്കര്‍ഷിച്ചിരുന്നത് എനിക്കറിയാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top