×

” കളക്ടറോട് പച്ചക്കറി കട കുറച്ച് നേരം നോക്കാമോ ” എന്ന് ചോദിച്ച് വീട്ടമ്മ പിന്നീട് നടന്നത് ഇങ്ങനെ

ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വഴിയരികിലെ പച്ചക്കറി വില്‍പ്പനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്ര സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലായത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രയാഗ് രാജില്‍ എത്തിയപ്പോഴാണ് ഐഎഎസ് ഓഫീസറുടെ പച്ചക്കറി വില്‍പ്പന.

 

മിശ്രയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസമാണ് വഴിയരികില്‍ ഇരുന്ന് പച്ചക്കറി വില്‍പ്പന നടത്തുന്ന പടം പ്രത്യക്ഷപ്പെട്ടത്. ഇത് ഏറെ ഷെയര്‍ ചെയ്യപ്പെട്ടു.

സംഭവം ഇങ്ങനെ: ‘ഔദ്യോഗികമായി ഒരു ആവശ്യത്തിന് പ്രയാഗ് രാജ് വരെ പോയതാണ്. അവിടെ നിന്നും പച്ചക്കറി വാങ്ങാനായി ഒരു വഴിയോര വില്‍പ്പനക്കാരിയെ സമീപിച്ചു. പ്രായമായ അവര്‍ എന്നോട് കട അല്‍പ്പം സമയം നോക്കാമോ അവര്‍ക്ക് ഒരു അത്യവശ്യത്തിന് പോകാനുണ്ടെന്ന് പറഞ്ഞു. അവര്‍ പോയ സമയം കടനോക്കി ആ സമയത്ത് കൂടുതല്‍ ആളുകള്‍ പച്ചക്കറി വാങ്ങാന്‍ വന്നതോടെ അവിടെ ഇരുന്ന് ഞാന്‍ തന്നെ സാധനങ്ങള്‍ എടുത്തുകൊടുത്തു’- മിശ്ര പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top