×

ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്…കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച്‌ അമരീന്ദര്‍

ണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ അധ്യക്ഷപദവി രാജിവെച്ച നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ punjab-cm/’ class=’tag_highlight_color_detail’>പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ‘ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്..പഞ്ചാബിന് ഒരിക്കലും യോജിച്ച വ്യക്തയല്ല സിദ്ദു,’ അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

നവജോത് സിംഗ് സിദ്ധു മുഖ്യമന്ത്രിയാകുന്നത് എന്തുവിലകൊടുത്തും തടയുമെന്ന അമരീന്ദര്‍ സിംഗിന്‍റെ ഉറച്ച നിലപാടിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വഴങ്ങിയതുകൊണ്ടാണ് ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഛന്നി മുഖ്യമന്ത്രിസ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ പഞ്ചാബ് മന്ത്രിസഭയിലും സിദ്ദുവിന് അതൃപ്തിയുണ്ടെന്ന് പറയുന്നു. ഇതിന് പിന്നാലെയാണ് സിദ്ധു രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിക്ക് പിന്നിലെന്ന് സൂചന.

സിദ്ധുവിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ദേശീയ സുരക്ഷയ്‌ക്ക് അത് ഭീഷണിയാകുമെന്നും അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിനെ നാമനിര്‍ദേശം ചെയ്യുന്നത് എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നുംഅമരീന്ദര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രിയാകാനുള്ള വാതില്‍ സിദ്ധുവിന് മുന്നില്‍ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. .

കഴിഞ്ഞ ദിവസം അര്‍ണാബ് ഗോസ്വാമിക്ക് അനുവദിച്ച അഭിമുഖത്തിലും അമരീന്ദര്‍ സിംഗ് നവജോത് സിംഗ് സിദ്ധുവിന്‍റെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയെയും കഠിനമായി വിമര്‍ശിച്ചിരുന്നു. ‘സിദ്ധു ഇമ്രാന്‍ഖാന്‍റെ സുഹൃത്താണ്. പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ടില്ല. അവിടെച്ചെന്ന് ബജ് വയെ (പാകിസ്ഥാന്റെ സൈനിക മേധാവി ) കെട്ടിപ്പിടിച്ചു. പിന്നീട് കര്‍താര്‍പൂറിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ധു എടുത്തു. അതിര്‍ത്തിയില്‍ നമ്മുടെ സൈനികരെ കൊല്ലുന്ന ബജ് വയെ എന്തിന് കെട്ടിപ്പിടിച്ചു എന്ന് ഞാന്‍ ചോദിച്ചു. ആ ചോദ്യത്തെയും അദ്ദേഹം തള്ളി. അദ്ദേഹത്തിന് സ്വന്തം കാര്യത്തിലും പാകിസ്ഥാനിലുള്ള ബന്ധങ്ങളിലും മാത്രമേ താല്‍പര്യമുള്ളൂ,’- അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ധുവിന്‍റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജനറല്‍ ബജ്‌വയുമായും സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. നിരവധി ഡ്രോണുകള്‍, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, റൈഫിളുകള്‍, എകെ47, ആര്‍ഡിഎക്‌സ്, ഹെറോയിനുകള്‍ എന്നിവ പഞ്ചാബിന്‍റെ മണ്ണിലേക്ക് പ്രതിദിനം എത്തുന്നുണ്ട്. ഇതെല്ലാം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്. സിദ്ധുവിന്‍റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റന്‍ കുറ്റപ്പെടുത്തിയിരുന്നു.

സിദ്ധുവിനെ മുഖമന്ത്രിയാക്കുന്നതിനുള്ള സകല നീക്കങ്ങളെയും ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top